ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജോലി വിവിധ ജില്ലകളിൽ ജോലി

നിപുണ്‍ ഭാരത് മിഷന്‍ പ്രോഗ്രാമിലേക്ക് ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ.

നിപുണ്‍ ഭാരത് മിഷന്‍ പ്രോഗ്രാമിലേക്ക് ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തും. വോക്ക്-ഇന്‍-ഇന്റര്‍വ്യൂ 2023 ഏപ്രില്‍ അഞ്ചിന് രാവിലെ 10ന് എസ് എസ് കെ ജില്ലാ ഓഫീസില്‍ നടത്തും.

യോഗ്യത: ഡിഗ്രിയും ഡാറ്റ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വെയര്‍ എന്നിവയില്‍ എന്‍ സി വി സര്‍ട്ടിഫിക്കറ്റ്/ ഡാറ്റ എന്‍ട്രിയില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, മണിക്കൂറില്‍ 6000 കീ ഡിപ്രഷന്‍ സ്പീഡ്, മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലെ ആറ് മാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ബി എഡ് / ഡി എല്‍ എഡ് അഭിലഷണീയം. പ്രായപരിധി 36 വയസ്. (ഒ ബി സി മൂന്ന് വര്‍ഷം എസ് സി എസ് ടി അഞ്ച് വര്‍ഷം വയസ് ഇളവ്) വിവരങ്ങള്‍ക്ക് എസ് എസ് കെ ജില്ലാ ഓഫീസ്, ssakollam@gmail.com, ഫോണ്‍ 0474 2794098.

✅️ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം നടത്തുന്നു 

സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും പൂതാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, ചീങ്ങേരി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുകളിലും കരാര്‍ അടിസ്ഥാനത്തില്‍  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു.

പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവരും ഡാറ്റാ എന്‍ട്രി, ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനവുമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്  അപേക്ഷിക്കാം. പ്രവര്‍ത്തിപരിചയം, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടൈപ്പ്റൈറ്റിംഗ് കോഴ്സ് പാസായവര്‍ എന്നിവര്‍ക്ക്  മുന്‍ഗണന.

താത്പര്യമുള്ളവര്‍ക്ക് ബയോഡാറ്റ, വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ,ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 10 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനിലെ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 04936 221074.

Comments

Popular posts from this blog

സംസ്ഥാന യുവജന കമ്മീഷനിൽ തൊഴിലവസരം. Kerala State Youth commission Coordinator Jobs

കെഎസ്ആർടിസിയിലേക്ക് വീണ്ടും ജോലി നേടാൻ അവസരങ്ങൾ വന്നിരിക്കുന്നു

കേരള ഓയില്‍ പാം ഇന്ത്യയില്‍ മലയാളം അറിയുന്നവര്‍ക്ക് 100 ഒഴിവുകള്‍ | വനിതകള്‍ക്കും അവസരം