ജനറല്‍ ആശുപത്രിയിൽ താത്കാലിക നിയമനം നടത്തുന്നു

 

ജനറല്‍ ആശുപത്രിയിൽ താത്കാലിക നിയമനം നടത്തുന്നു 

 

എറണാകുളം ജനറല്‍ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത പിഡിസി/പ്ലസ് ടു, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് ഇംഗ്ലീഷ്, മലയാളം, എക്സല്‍, ടാലി. ഉയര്‍ന്ന പ്രായപരിധി 40 വയസ്.
പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത്  ghekmhr@gmail.com ഇ-മെയിലേക്ക് ഏപ്രില്‍ 13-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി സ്പീഡ് ടെസ്റ്റിനും അഭിമുഖ പരീക്ഷയ്ക്കും ഹാജരാകണം.

Comments

Popular posts from this blog

സംസ്ഥാന യുവജന കമ്മീഷനിൽ തൊഴിലവസരം. Kerala State Youth commission Coordinator Jobs

കെഎസ്ആർടിസിയിലേക്ക് വീണ്ടും ജോലി നേടാൻ അവസരങ്ങൾ വന്നിരിക്കുന്നു

കേരള ഓയില്‍ പാം ഇന്ത്യയില്‍ മലയാളം അറിയുന്നവര്‍ക്ക് 100 ഒഴിവുകള്‍ | വനിതകള്‍ക്കും അവസരം