ബി.എസ്.എഫിൽ 247 ഹെഡ് കോൺസ്റ്റബിൾ ഒഴിവുകൾ
ബി.എസ്.എഫിൽ 247 ഹെഡ് കോൺസ്റ്റബിൾ ഒഴിവുകൾ.
ബി.എസ്.എഫിൽ 247 ഹെഡ് കോൺസ്റ്റബിൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഹെഡ് കോൺസ്റ്റബിൾ തസ്തികയിൽ 247 ഒഴിവുണ്ട്. ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേ റ്റർ)-217, ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്)-30 എന്നിങ്ങനെയാണ് അവസരം. തുടക്കത്തിൽ കരാർ നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ 60 ശതമാനം മാർക്കോടെയുള്ള പ്ല വിജയം. അല്ലെങ്കിൽ പത്താംക്ലാസ് വിജയവും റേഡിയോ ആൻഡ് ടെലിവിഷൻ/ ഇലക്ട്രോണിക്സ് എൻജി നീയറിങ് കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോ ഗ്രാമിങ് അസിസ്റ്റന്റ് ഡേറ്റാ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്വേർ ജനറൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡേറ്റാ എൻട്രി ഓപ്പറേറ്റർ/ ഇലക്ട്രോണിക്സ്/ ഫിറ്റർ/ - ഐ.ടി. ആൻഡ് സിസ്റ്റം മെയിന്റനൻസിൽ രണ്ട് - വർഷത്തെ ഐ.ടി.ഐ. ഡിപ്ലോമയും.
ശാരീരിക യോഗ്യത: പുരുഷന്മാർക്ക് കുറഞ്ഞത് 168 സെ.മീ. ഉയരവും 80 സെ.മീ. നെഞ്ച ളവും (5 സെ.മീ. വികാസം) ഉണ്ടായിരിക്കണം. വനിതകൾക്ക് 157 സെ.മീ. ആണ് കുറഞ്ഞ | ഉയരം. അപേക്ഷകർക്ക് പ്രായം, ഉയരം എന്നിവയ്ക്ക് ആനുപാതികമായ ഭാരം ഉണ്ടായിരിക്കണം.
പ്രായം: 2023 മേയ് 12-ന് 18-25 വയസ്സ്.
സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിര ഞെഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ജൂൺ നാലിന് നടക്കും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് & ജി.കെ. എന്നീ വിഭാഗങ്ങളിൽനിന്നായി 100
ചോദ്യങ്ങളുണ്ടാകും.
അപേക്ഷ: https://rectt.bsf.gov.in എന്ന വെബസൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ജനറൽ, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗങ്ങളിലെ പുരുഷന്മാർ 100 രൂപ അപേ ക്ഷാഫീസ് അടയ്ക്കണം. മറ്റുള്ളവർക്ക് ഫീസില്ല (സർവീസ് ചാർജ് ഈടാക്കും). അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി: മേയ് 12.
🔺സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് സിഗ്നൽ സ്റ്റാഫ് വിഭാഗത്തിലെ സബ് ഇൻസ്പെക്ടർ (റേഡിയോ ഓപ്പറേറ്റർ/ ക്രിപ്റ്റോ ടെക്നിക്കൽ/ സിവിൽ), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ടെക്നിക്കൽ ഡോട്ട്സ്മാൻ) തസ്തികകളിലെ 212 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കും വനികൾക്കും അപേക്ഷിക്കാം.
എസ്.ഐ.-51 (റേഡിയോ ഓപ്പറേറ്റർ-19, ക്രിപ്റ്റോ-7, ടെക്നിക്കൽ 5,സിവിൽ പുരുഷന്മാർ മാത്രം-20), എ.എസ്.ഐ. 161 (ടെക്നിക്കൽ-146,ഡോട്ട്സ്മാൻ-15 എന്നിങ്ങനെയാണ് അവസരം. യോഗ്യത: എസ്.ഐ. തസ്തികകളിലേക്ക് ബന്ധപ്പെട്ട മേഖലയിൽ സയൻസ്/ എൻജിനീയറിങ് ബിരുദവും എ.എസ്.ഐ. തസ്തികകളിലേക്ക് പത്താം ക്ലാസും ബന്ധപ്പെട്ട മേഖലയിൽ ത്രിവത്സര ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർക്ക് നിർദിഷ്ട ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം.
പ്രായപരിധി: എസ്.ഐ. 30 വയസ്സ് കവിയരുത്, എ.എസ്.ഐ. 18-25
വയസ്സ്. 2023 മേയ് 21 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്ന ത്. അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തി ലാണ് തിരഞ്ഞെടുപ്പ്. ജൂൺ 24,25 തീയതികളിലായിരിക്കും എഴുത്തു പരീക്ഷ, കേരളത്തിൽ എറണാകുളം, കോട്ടയം, മലപ്പുറം, തിരുവനന്ത പുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷ: https://rect.crpf.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. എസ്.ഐ. തസ്തികയിലേക്ക് 200 രൂപയും എ.എസ്.ഐ. തസ്തികയിലേക്ക് 100 രൂപയുമാണ് അപേഷ ഫീസ്.
യോഗ്യത, പരീക്ഷാ സിലബസ്, ഫിസിക്കൽ ടെസ്റ്റ് എന്നിവയുൾപ്പെടെ വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 21
Comments
Post a Comment