ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ മറ്റു നിരവധി ജോലികളും

വാർഡൻ തസ്തികയിൽ അഭിമുഖം നടത്തുന്നു 

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വെങ്ങാനൂരിൽ പ്രവർത്തിക്കുന്ന  പ്രീമെട്രിക് ഹോസ്റ്റലിൽ വാർഡൻ തസ്തികയിലേക്കുള്ള താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു.

യോഗ്യത : എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. ഉയർന്ന യോഗ്യതയും വാർഡൻ തസ്തികയിൽ മുൻ ജോലി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.

താത്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ മെയ് എട്ടിന് രാവിലെ 10.30ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. പട്ടികജാതി വിഭാഗത്തിലുള്ളവർ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.

✅️ സ്റ്റാഫ് നഴ്സ് ജോലി ഒഴിവ്
ദേശീയ ആരോഗ്യ ദൗത്യത്തിൻറെ (എൻഎച്ച്എം) കീഴിലുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ കരാർ  അടിസ്ഥാനത്തിൽ താത്കാലികമായി സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു.

യോഗ്യത: ജിഎൻഎം/ ബി എസ് സി നഴ്സിങ്ങ് കൂടാതെ കേരള നഴ്സസ്സ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി 40 വയസ്സിൽ താഴെ. വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ മേയ് 12ന് വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യകേരളം തൃശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്കായി www.arogyakeralam.gov.inwww.arogyakeralam.gov.in സന്ദർശിക്കുക

Comments

Popular posts from this blog

സംസ്ഥാന യുവജന കമ്മീഷനിൽ തൊഴിലവസരം. Kerala State Youth commission Coordinator Jobs

കെഎസ്ആർടിസിയിലേക്ക് വീണ്ടും ജോലി നേടാൻ അവസരങ്ങൾ വന്നിരിക്കുന്നു

കേരള ഓയില്‍ പാം ഇന്ത്യയില്‍ മലയാളം അറിയുന്നവര്‍ക്ക് 100 ഒഴിവുകള്‍ | വനിതകള്‍ക്കും അവസരം