മൈജിയിൽ കേരളത്തിൽ ഉടനീളം ജോലി ഒഴിവുകൾ. നേരിട്ടു ഷോറൂമിൽ ജോലി നേടാൻ അവസരം
മൈജിയിൽ ജോലി നേടാൻ അവസരം. My-g job vacancies kerala
ഇന്ത്യയിലെ തന്നെ പ്രമുഖ ഹോം അപ്ലൈൻസ് സ്ഥാപനമായ മൈജി വിവിധ സ്റ്റാഫുകളെ ക്ഷണിക്കുന്നു. ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. സ്ഥാപനം നേരിട്ട് നടത്തുന്ന സെലക്ഷൻ ആയതിനാൽ യാതൊരുവിധ ചാർജുകളും നൽകേണ്ട ആവശ്യമില്ല. താല്പര്യമുള്ളവർക്ക് ഈ പോസ്റ്റ് പൂർണമായും വായിച്ചശേഷം നിങ്ങളുടെ മൊബൈൽ ഫോൺ വഴി തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ലഭിച്ചിട്ടുള്ള ഒഴിവുകൾ വിശദമായി താഴെ നൽകുന്നു.
ബിസിനസ് മാനേജർ
പ്രസ്തുത മേഖലയിൽ മൂന്നു മുതൽ നാലു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അസിസ്റ്റന്റ് മാനേജർ -
ഒന്നു മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം അപേക്ഷിക്കുന്നവർക്ക്.
ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്
- സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
വേയർഹൗസ് എക്സിക്യൂട്ടീവ് -
ഒന്നു മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
സ്ത്രീകൾക്ക് മാത്രം അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്ന പോസ്റ്റ്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് മേജിയുടെ ഷോറൂമിലേക്ക് ഇപ്പോൾ വന്നിട്ടുള്ളത്.മൈജിയുടെ കൊല്ലം ജില്ലയിലെ പുനലൂർ ഷോറൂമിലേക്കാണ് ഈ പറഞ്ഞ ഒഴിവുകൾ എല്ലാം തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഹോം അപ്ലയൻസ് / മൊബൈൽ / ലാപ്ടോപ്പ് / മൊബൈൽ അക്സസറീസ് മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. മുകളിൽ പറഞ്ഞ ഏതെങ്കിലും ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന അപ്ലൈ നൗ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത അപേക്ഷ സമർപ്പിക്കുക.
✅️ 50+ ഒഴിവുകളിലേക്ക് മൈജി ഡിജിറ്റൽ ഇന്റർവ്യൂ ജൂൺ 8നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ.
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ൽ ഡിജിറ്റൽ ശൃംഖലയായ ആയ മൈ ജി കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ഷോറൂമുകളിലേക്കുള്ള ഇന്റർവ്യൂ 2023 ജൂൺ 8 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടത്തുന്നതാണ്.
പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തിനിടയിൽ റെസ്യൂമേയുമായി എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
ഇന്റർവ്യൂ നടക്കുന്നത്: എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , 2nd ഫ്ലോർ, സിവിൽ സ്റ്റേഷൻ, കോട്ടയം ഫോൺ:0481-2563451/2565452
Comments
Post a Comment