DHL കൊറിയർ കമ്പനിയില്‍ ഡ്രൈവർ, ഡെലിവറി ബോയി, വെയർഹൗസ് മാനേജർ തുടങ്ങി ജോലി ഒഴിവുകൾ
യുഎഇയില്‍ ജോലി നേടാം: ഡ്രൈവർ, ഡെലിവറി ബോയി, വെയർഹൗസ് മാനേജർ: അവസരങ്ങള്‍ കൊറിയർ കമ്പനിയില്‍. ദുബായ്, അബുദാബി തുടങ്ങിയ യുഎഇ എമിറേറ്റ്സുകളില്‍ തൊഴില്‍ അവസരങ്ങള്‍ തേടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഈ മേഖലയില്‍ നിരവധി അവസരങ്ങളാണ് ലോജിസ്റ്റിക്‌സ്, എക്‌സ്‌പ്രസ് ഡെലിവറി സേവനങ്ങൾ നടത്ത ഡിഎച്ച്എല്‍ നിങ്ങള്‍ക്കായി തുറക്കുന്നത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ ഡിഎച്ച്എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് അനുയോജ്യമായ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ ലോജിസ്റ്റിക്സ് കമ്പനികളിലൊന്നാണ് ഡിഎച്ച്എല്‍. അന്താരാഷ്ട്ര ഷിപ്പിംഗ്, കൊറിയർ ഡെലിവറി, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഇ-കൊമേഴ്‌സ് സൊല്യൂഷനുകൾ എന്നിവയുൾപ്പെടേയുള്ള സമഗ്രമായ സേവനങ്ങൾക്ക് ഏറെ വിശ്വാസ്യ യോഗ്യമായ കമ്പനിയാണ് ഡിഎച്ച്എല്‍. പ്രവർത്തി പരിചയമുള്ള ആളുകള്‍ക്ക് മാത്രമല്ല പുതുതായി പഠനം പൂർത്തിയാവർക്കും മറ്റ് മേഖലകളില്‍ നിന്ന് കരിയർ മാറാൻ ആഗ്രഹിക്കുന്നവർക്കും ദുബായ്, അബുദാബി തുടങ്ങിയ നിരവധി കേന്ദ്രങ്ങളിലായി ധാരാളം അവസരങ്ങള്‍ ഡിഎച്ച്എല്‍ ഒരുക്കുന്നു. നിലവില്‍ ഡിഎച്ച്എല...