കേരള ഓയില്‍ പാം ഇന്ത്യയില്‍ മലയാളം അറിയുന്നവര്‍ക്ക് 100 ഒഴിവുകള്‍ | വനിതകള്‍ക്കും അവസരം
കേരള ഓയില്‍ പാം ഇന്ത്യയില്‍ മലയാളം അറിയുന്നവര്‍ക്ക് 100 ഒഴിവുകള്‍ | വനിതകള്‍ക്കും അവസരം, PSC പരീക്ഷ ഇല്ല . Oil Palm India Worker Recruitment 2023 കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡ്,വിവിധ എണ്ണപ്പന പ്ലാൻ്റേഷനുകളിലേക്ക് വർക്കർമാരെ നിയമിക്കുന്നു. മിനിമം സ്കൂള്‍ വിദ്യാഭ്യാസയോഗ്യത ഉള്ളവര്‍ക്ക് തപാല്‍ വഴി ഇതിലേക്ക് അപേക്ഷിക്കാം. യോഗ്യരായ യുവതീ യുവാക്കള്‍ക്ക് സെപ്റ്റംബര്‍ 4 വരെ അപേക്ഷിക്കാം. കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡ് ഇപ്പോള്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സില്‍ താഴെ യോഗ്യത ഉള്ളവര്‍ക്ക് വര്‍ക്കര്‍ പോസ്റ്റുകളിലായി മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാറിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം...