ഇന്നത്തെ ജോലി ഒഴിവുകൾ (30/04/2023)

റസിഡൻഷ്യൽ ടീച്ചർ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. അപേക്ഷകർ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മെയ് 12ന് രാവിലെ 10ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിലമ്പൂരിലുള്ള ജില്ലാ ഓഫീസിൽ ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത – ബിരുദം, ബി.എഡ്. 25 വയസ് പൂർത്തിയാകണം. പ്രതിമാസ ഓണറേറിയം 11,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: ലിങ്ക് , 0471-2348666. നിയമസഭയിലേക്ക് പരിഭാഷകരെ വേണം ഭാരതത്തിന്റെ ഭരണഘടനാ നിർമാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രോജക്ട് നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിലേക്ക് ഓണറേറിയം വ്യവസ്ഥയിൽ പരിഭാഷകരെ ആവശ്യമ...